പരപ്പനങ്ങാടി ബില്‍ഡിംഗ് ഓണഴ്സ് അസോസിയേഷന്റെ ലോഗോ പ്രകാശനം. ലോഗോ പ്രകാശനം ജൂണ്‍ 20 ന് തിങ്കളാഴ്ച രാവിലെ 9.30ന് കെ.പി.എ മജീദ് എം.എൽ.എ പരപ്പനങ്ങാടി പി.ഡബ്ല്യു.ഡി ഓഡിറ്റോറിയത്തില്‍ വെച്ച് നിർവഹിക്കും. ചടങ്ങില്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്മാന് ഉസ്മാന് അമ്മാറമ്പത്ത്, മുനിസിപ്പല്‍ കൌണ്‍സിലര്‍ ടി. കാര്ത്തികേയന് എന്നിവര്‍ പങ്കെടുക്കും.
250 ല്‍ അധികം മെമ്പര്‍മാര്‍ ഉള്ള ബില്‍ഡിംഗ് അസോസിയേഷന് കെടിട ഉടമകള്‍ നേരിടുന്ന നിയമപരമായ പ്രശ്നങ്ങള്‍ക്ക് നിയമ സഹായവും, നികുതി തുടങ്ങിയവക്കും വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശവും സഹായവും നല്‍കുമെന്നും
ഇതോടൊപ്പം തന്നെ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള ക്യാമ്പയിനും ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ കെട്ടിട ഉടമകളെയും ഒരു കുടക്കീഴില് രാഷ്ട്രീയ, ജാതി മത ഭേദമില്ലാതെ അണിനിരത്തി കെട്ടിട ഉടമകള്‍ നേരിടുന്ന കെട്ടിട സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താമ്മേളനത്തിൽ എ.സി സലാം, പി.ആർ ബഷീർ, അഡ്വ.എ.എ റഹീം, കെ.വി ഹംസ ഹാജി, സി.പി സക്കരിയ എന്നിവർ സംബന്ധിച്ചു.




