കള്ളവോട്ടിനെതിരായ നടപടികളില്‍ വിട്ടുവീഴ്ചയില്ല; ടിക്കാറാം മീണ

തിരുവനന്തപുരം: കള്ളവോട്ടിനെതിരായ നടപടികളില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സംഭവത്തെ ഗൗരവതിലാണ് കാണുന്നതെന്നും അദേഹം വ്യക്തമാക്കി.

മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന എല്‍ഡിഎഫ് ആരോപണത്തില്‍ വസ്തുതാപരമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദേഹം വ്യക്തമാക്കി.

അതെസമയം പോലീസുകാരുടെ വോട്ടുകളില്‍ വ്യാപകമായ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന ആരോപണം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എന്നാല്‍ നേരത്തെ ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പരാതി അയച്ചിരുന്നതായു. ഇക്കാര്യത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് വിശദീകരണം തേടിയിരുന്നതായും അദേഹം പറഞ്ഞു. നിയമവിരുദ്ധമായി എന്തെങ്കിലും നടന്നതായി കണ്ടെത്താനാന്‍ കഴിഞ്ഞിട്ടില്ലെന്നും മീണ വ്യക്തമാക്കി.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Share news
error: Content is protected !!
Scroll to Top