എഞ്ചിനില്‍ നിന്ന് പുക ഉയര്‍ന്നു;ചെന്നൈ എഗ്മൂര്‍ പരപ്പനങ്ങാടിയില്‍ നിര്‍ത്തിയിട്ടു

പരപ്പനങ്ങാടി: ട്രെയിന്റെ എഞ്ചിനില്‍ നിന്ന് അസാധാരണമായ നിലയില്‍ പുക ഉയര്‍ന്നതോടെ ട്രെയിന്‍ നിര്‍ത്തിയിട്ടു. മംഗലാപുരത്തുന്നിന്ന് ചെന്നൈ എഗ്മൂര്‍ വരെ പോകുന്ന എക്‌സപ്രസ് ട്രെയിനാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് പരപ്പനങ്ങാടി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.

പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലേക്ക് പൂര്‍ണമായി കയറുന്നതിന് മുമ്പായാണ് ട്രെയിന്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് നിന്നുപോയത്. കടലുണ്ടിയില്‍ നിന്ന് വിട്ടതിനുശേഷം അസാധാരണമായ രീതിയില്‍ ട്രെയിനില്‍ നിന്ന് പുക ഉയര്‍ന്നതായി യാത്രക്കാര്‍ പറഞ്ഞു.

മറ്റൊരു എഞ്ചിന്‍ എത്തിയശേഷം മാത്രമെ ട്രെയിനിന്റെ യാത്ര പുനഃരാരംഭിക്കാന്‍ കഴിയുകയൊള്ളു എന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top