പ്രണയാര്‍ദ്രമായിരുന്നു ആ മരണം പോലും… സംവിധായകന്‍ ലോഹിതദാസിനെ കുറിച്ച് മകന്റെ ഓര്‍മ്മ

ഇന്ന് ജൂണ്‍ 28. എഴുത്തുകാരനും, തിരക്കഥാകൃത്തും, സംവിധായകനും സര്‍വ്വോപരി മലയാളിയുടെ സ്വന്തം ലോഹിതാദാസ് നമ്മോട് വിടപറഞ്ഞിട്ട് പതിനൊന്നു വര്‍ഷം. മലയാളിയുടെ മനസ്സില്‍ എന്നും നിലനില്‍ക്കുന്ന ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച ലോഹിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.
ലോഹിതദാസിന്റെ ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ മകന്‍ വിജയ് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ച ഹൃദയഹാരിയായ ഓര്‍മ്മക്കുറിപ്പ്.

തോരാതെ മഴ പെയ്യാന്‍ തുടങ്ങിയിട്ട് നേരമേറെയായി. നല്ല തണുപ്പുണ്ട്. അമരാവതി രാവിന്റെ ഇരുള്‍ പുതച്ചിരിക്കുകയാണ് ,പൂമുഖത്ത് ഞാനും. ഈ മഴയെ എനിക്ക് പേടിയാണ്. ഓര്‍മ്മയുടെ അടിത്തട്ടില്‍നിന്ന് 11 വര്‍ഷം മുന്‍പുള്ള ഒരു മഴക്കാലം എന്നെ തേടി വരുന്നു. ഇതുപോലൊരു മഴയുള്ള രാത്രിയില്‍ ഞാന്‍ ഈ പൂമുഖത്ത് ഉറങ്ങാതിരിന്നിട്ടുണ്ട്, ചിതയ്ക്കുമേല്‍ വലിച്ചുകെട്ടിയ ടാര്‍പായക്ക് ആ മഴയെ വഹിക്കാന്‍ ഉള്ള ശക്തി കൊടുക്കണേ എന്ന് മനസ്സില്‍ ഒരായിരം വട്ടം ഉരുവിട്ട ഒരു രാത്രി. മഴയിലും കണ്ണീരില്‍ കുതിര്‍ന്ന ഒരു കാലമായിരുന്നു അത്. അന്നുതൊട്ട് എന്റെ ഉള്ളില്‍ മഴയ്ക്ക് മറ്റൊരു മുഖമാണ്… ഇന്നും.
ഈ തോന്നല്‍ തികച്ചും വ്യക്തിപരമാണ് എന്ന് എനിക്കറിയാം. മഴയേക്കാള്‍ സൗന്ദര്യമുള്ള മറ്റെന്താണുള്ളത്. പ്രണയമെന്ന വികാരത്തോടു
മഴയേക്കാള്‍ ഇഴചേര്‍ന്ന മറ്റൊന്നുമില്ല. ഞാന്‍ ഭയക്കുന്ന ഈ രാത്രിമഴയെ അനേകായിരം ഹൃദയങ്ങള്‍ ആസ്വദിക്കുന്നുണ്ടാവാം .

ലോഹിതദാസിന്റെ തൂലികയിലെ പ്രണയങ്ങള്‍ ഈ രാത്രി മഴ പോലെ ആയിരുന്നു……

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യു 

Related Articles