Section

malabari-logo-mobile

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച അഞ്ചുപേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍

HIGHLIGHTS : മലപ്പുറം മലപ്പുറം ജില്ലയിലെ എടപ്പാള്‍  ഭാഗത്ത് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവപരിശോധനയിലൂടെ രോഗബാധ സ്ഥിരീകരിച്ചത്‌ ആരോഗ്യപ്രവര്‍ത്...

മലപ്പുറം മലപ്പുറം ജില്ലയിലെ എടപ്പാള്‍  ഭാഗത്ത് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവപരിശോധനയിലൂടെ രോഗബാധ സ്ഥിരീകരിച്ചത്‌ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്.  അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.

സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം അഞ്ചുപേര്‍ക്കാണ് രോഗം .

sameeksha-malabarinews

ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള മുഴുവന്‍ ആളുകളെയും പരിശോധക്ക് വിധേയമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും , ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റുമെന്നും മന്ത്രിയും സ്ഥലം എംഎല്‍എയുമായ കെടി ജലീല്‍ പറഞ്ഞു.

സാമൂഹ്യവ്യാപനം ഒഴിവാക്കുന്നതിന് എല്ലാ വിഭാഗം ആളുകളുടെയും സഹകരണം അത്യന്താപേക്ഷിമാണ്്. ഏതെങ്ങിലും ഒരാളുടെ ഭാഗത്ത് നിന്ന് വരുന്ന അശ്രദ്ധ മറ്റുള്ളവര്‍ക്ക് രോഗം നല്‍കുന്നതിന് ഇടവരുമെന്നും അതൊഴിവാക്കാന്‍ ശ്രമിക്കണമെന്നും മമന്ത്രി പറഞ്ഞു.

ഈ സ്വകാര്യ ആശുപത്രികളില്‍ അണുനശീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

ഇതോടെ എടപ്പാള്‍, വട്ടംകുളം പഞ്ചായത്തുകള്‍ കണ്ടൈന്‍മെന്റ് സോണാണ് പ്രഖ്യാപിക്കാന്‍ സാധ്യതയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!