
പെരിന്തൽമണ്ണ : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപാസ് ജങ്ഷനിലെ ലോഡിലെത്തിച്ച് പീഡിപ്പിക്കാൻ ഒത്താശചെയ്ത ലോഡ്‌ജ് നടത്തിപ്പുകാരൻ അറസ്‌റ്റിൽ. താഴേക്കോട് സ്വദേശി കുന്നപ്പള്ളി വിട്ടിൽ അൻഷാദി (33)നെയാണ് പെരിന്തൽമണ്ണ ഡിവൈഎസ്‌പി എ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അമ്മയുടെ സഹായത്തോടെയാണ് പീഡിപ്പിച്ചത്. അമ്മ ഉൾപ്പെടെ രണ്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. പ്രതികളെ അന്വേഷണസംഘം കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് ലോഡ്ഡിലെ മാനേജരും നടത്തിപ്പുകാരനുമായ അൻഷാദിൻ്റെ പങ്ക് വ്യക്തമായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് തിരിച്ചറിയൽ രേഖകൾ പരിശോധിക്കാതെ റും അനുവദിച്ചതിൽ നേരത്തെ സംശയമുയർന്നിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
പെരിന്തൽമണ്ണ ടൗണിലും പരിസരങ്ങളിലുമുള്ള ലോഡുകളിലും റിസോർട്ടുകളിലും പൊലീസ് പരിശോധന ശക്തമാക്കി. തിരിച്ചറിയൽ രേഖകൾ വാങ്ങാതെ റൂം അനുവദിച്ചാൽ ലോഡ് നടത്തിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പെരിന്തൽമണ്ണ ഡിവൈഎസ്‌പി എ പ്രേംജി ത്ത് അറിയിച്ചു.




