
എടക്കര : മൊബൈൽ മോഷണ കേസിലെ പ്രതിയെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് പുവത്തിപൊയിൽ ചക്കിങ്ങതൊടി ഷിഹാബുദീ (36)നെയാണ് അറസ്റ്റ് ചെയ്തത്. പുന്നക്കൽ സ്വദേശിയുടെ വീട്ടിൽനിന്നും മൊബൈൽ ഫോൺ മോഷണം നടത്തിയ കേസിലാണ് പിടിയിലായത്.
10- നായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രതിക്കെതിരെ വഴിക്കടവ് പൊലീസ് സ്റ്റേഷനിൽ നിരോധിത മയക്കുമരുന്നായ കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ചതിനും കേസ് നിലവിലുണ്ട്.
വഴിക്കടവ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽ ഹാഫിസ് ഫിർസാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രിൻസ്, സിവിൽ പൊലീസ് ഓഫീസർമാരായ അനിജോൺ, ഹരിപ്രസാദ്, വിനീഷ് മാന്തൊടി, ഗീത എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.




