Section

malabari-logo-mobile

ലോക്ക് ഡൗണ്‍കാലത്ത് സഹായഹസ്തവുമായി നെഴ്‌സറി നഗര്‍ കൂട്ടായ്മ: ‘എല്ലാവര്‍ക്കും പച്ചക്കറി കിറ്റ്’

HIGHLIGHTS : പരപ്പനങ്ങാടി: കോവിഡ് - 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ മൂലം ആവശ്യ സാധനങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന പരപ്പനങ്ങാടി

പരപ്പനങ്ങാടി: കോവിഡ് – 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ മൂലം ആവശ്യ സാധനങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന പരപ്പനങ്ങാടി മുന്‍സിപാലിറ്റിയിലെ 19, 22 ഡിവിഷനുകളില്‍ പെട്ട 250 വീടുകളില്‍ ‘ നെഴ്‌സറി നഗര്‍ കൂട്ടായ്മ ‘ ആറ് കിലോ തൂക്കം വരുന്ന ‘പച്ചക്കറി കിറ്റുകള്‍ ‘ വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ജനമൈത്രി പോലീസ് അംഗം സനല്‍ നിര്‍വ്വഹിച്ചു.സെക്രട്ടറി സന്തോഷ് നിയന്ത്രിച്ച പരിപാടിയുടെ മേല്‍നോട്ടം ഷഫീഖ് എടശ്ശേരി നിര്‍വ്വഹിച്ചു.

അബ്ദുറഹിമാന്‍ കുഞ്ഞ, ജലീല്‍, ഷുക്കൂര്‍ കുഞ്ഞ, ഗഫൂര്‍ ,ശ്രീജിത്ത്, അബദു സലാം, റിയാസ്, ഹരീഷ്, മങ്ങാടന്‍ മുസ്ഥഫ തുടങ്ങിയവര്‍ കിറ്റുകളുടെ പാക്കിങ് നിര്‍വ്വഹിച്ചപ്പോള്‍ വിതരണം നൗഫല്‍, റഫീഖ് സി, ജാഫര്‍ അച്ചംമ്പാട്ട്, റഫീഖ് കെ, സുബീഷ് അച്ചംമ്പാട്ട്, അലി, അറഫാത്ത്, വിജീഷ്, മനോഹരന്‍ തുടങ്ങിയവര്‍ നടത്തി.

sameeksha-malabarinews

ലോക്കഡൗണിന്റെ ഭാഗമായ എല്ലാ നിര്‍ദേശങ്ങളും പാലിച്ചും സുരക്ഷമാനദണ്ഡങ്ങള്‍ സ്വീകരിച്ചുമായിരുന്നു വിതരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!