പരപ്പനങ്ങാടി നഗരസഭക്ക് ഭക്ഷണ വിതരണത്തിന് വാഹനം വിട്ടു നല്‍കി സിവി സുല്‍ഫിക്കര്‍

പരപ്പനങ്ങാടി:കമ്മൂണിറ്റി കിച്ചണ്‍ വഴി പരപ്പനങ്ങാടി നഗരസഭ തെരുവോരത്തും ആരാരുമില്ലാത്തവര്‍ക്കും നല്‍കുന്ന ഭക്ഷണ വിതരണ സൗകര്യത്തിന് വേണ്ടി തന്റെ പുതിയ വാഹനം സൗജന്യമായി വിട്ടു നല്‍കി മാതൃകയായി ചെട്ടിപ്പടി സ്വദേശി സി വി സുല്‍ഫിക്കര്‍.

തന്റെ പുതിയ മാരുതി ഈക്കോ കാറാണ് സുല്‍ഫീക്കര്‍ ഭക്ഷണവിതരണത്തിന് നല്‍കിയത്. കൂടാതെ ആവിശ്യമായ ഇന്ധനത്തിന് വരുന്ന ചെലവും പൂര്‍ണണമായും  നല്‍കാന്‍ സന്നദ്ധമാണെന്നും സുല്‍ഫിക്കര്‍ പറഞ്ഞു.

കൊവിഡ് 19 ലോകവ്യാപകമായി പടര്‍ന്ന് ജനങ്ങള്‍ ജോലിയില്ലാതെയും മറ്റും പ്രയാസപ്പെടുമ്പോള്‍ നാടിന്റെ പട്ടിണിമാറ്റാന്‍ മാതൃകാ പ്രവര്‍ത്തനം ചെയ്ത് സുല്‍ഫിക്കറിനെ നഗരസഭ ജനപ്രതിനിധികളും ജീവനക്കാരും നാട്ടുകാരും അഭിനന്ദിച്ചു. മുസ്ലീംലീഗിന്റെ മുന്‍കാലപ്രാദേശിക നേതാവായിരുന്ന സിവി കോയമോന്റെ മകനാണ് സുല്‍ഫീക്കര്‍. യൂത്ത്‌ലീഗിന്റെ
സജീവ പ്രവര്‍ത്തകനായ സുല്‍ഫീക്കറിന്റെ അധ്യക്ഷതയിലുള്ള അല കൈഫ് ചാരിറ്റബള്‍ സൊസൈറ്റി പരപ്പനങ്ങാടിയിലെ സാമൂഹിക, കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവ സാനിധ്യമാണ്.

Share news
error: Content is protected !!
Scroll to Top