ലോക് ഡൗണ്‍ കാലത്ത് കലാമാമാങ്കത്തിന് തുടക്കം കുറിച്ച് എംഎസ്എഫ് മാറ്റ് കലോത്സവം

പരപ്പനങ്ങാടി:വീട്ടിലിരിക്കുന്ന വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണ്‍ലൈനായി തിരൂരങ്ങാടി മണ്ഡലത്തിലെ കലാമാമാങ്കത്തിന് തുടക്കംകുറിച്ചു.

മൂന്നുദിവസങ്ങളിലായി നടക്കുന്ന കലോത്സവം എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മണ്ഡലത്തിലെ നാല് പഞ്ചായത്തില്‍ നിന്നും രണ്ട് മുന്‍സിപ്പാലിറ്റിയില്‍ നിന്നുമുള്ള നൂറ്റി അമ്പതോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലോത്സവം ആറു വിഭാഗങ്ങളിലായി 8 ഇനങ്ങളിലായാണ് നടക്കുന്നത്. പതിനാലാം തീയതി വൈകിട്ട് എട്ടുമണിക്ക് മത്സരം സമാപിക്കുന്നു.ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത് എന്ന് ഭാരവാഹികളായ ഫവാസ് പനയത്തില്‍, കെ.വി.എം അസ്ലം, മന്‍സൂര്‍ ഉള്ളണം, ഷാമില്‍ മുണ്ടശ്ശേരി എന്നിവര്‍ അറിയിച്ചു.

ഇനിയും മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യാമുള്ള വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ 7356087032 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share news
error: Content is protected !!
Scroll to Top