Section

malabari-logo-mobile

ലോക്ക് ഡൗണ്‍: എപ്പോള്‍ കട തുറക്കാം? സ്വകാര്യ വാഹനത്തില്‍ എത്രപേര്‍ക്ക് യാത്ര ചെയ്യാം?

HIGHLIGHTS : കോവിഡ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കകയാണല്ലോ. ഇതോടെ കേരളത്തില്‍ സഞ്ചാരസ്വാതന്ത്...

കോവിഡ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കകയാണല്ലോ. ഇതോടെ കേരളത്തില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനുള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച സര്‍ക്കാര്‍ പുറത്തിറക്കി.
സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കുന്നതിനും കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ എന്താണ് പറയുന്നതെന്നു ശ്രദ്ധിക്കാം.

പൊതുഗതാഗത സംവിധാനം പൂര്‍ണ്ണമായും നിര്‍ത്തലാക്കി. അടിയന്തിര ഘട്ടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ്. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ ഒഴികെ ഒരു മുതിര്‍ന്നയാള്‍ക്ക് മാത്രമെ വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കു. അത്യാവിശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമെ സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാന്‍ പാടൊള്ളു. അവശ്യവസ്തുക്കളോ, മരുന്നോ വാങ്ങാനെ ഇത്തരത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കാവു.
ഓട്ടോ റിക്ഷകളും ടാക്‌സികളും ഓണ്‍ലൈന്‍ ടാക്‌സികളും മെഡിക്കില്‍ സേവനങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ ശേഖരിക്കുന്നതിനും മാത്രമെ ഉപയോഗിക്കാവു എന്നും ഉത്തരവില്‍ പറയുന്നു.

sameeksha-malabarinews

കടകള്‍ തുറക്കുന്നത് സംബന്ധിച്ച്
മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ട സമയം രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണെന്ന് ഉത്തരിവില്‍ പറയുന്നു.
എടിഎമ്മുകള്‍, പെട്രോള്‍ പമ്പ്, എല്‍പിജി വിതരണം എന്നിവ പ്രവര്‍ത്തിക്കും.
ജലം വൈദ്യുതി ടെലികോം തുടങ്ങിയ അവശ്യസേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കും.
സെക്യൂരിറ്റി സര്‍വ്വീസുകള്‍ പ്രവര്‍ത്തിക്കും, കുടിവളള കമ്പനികള്‍ അവയുടെ വിതരണം എന്നിവക്ക് തടസ്സമുണ്ടാവില്ലയ
മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, മരുന്നുകള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!