നിരോധനാജ്ഞ ലംഘിച്ച് ആള്‍ക്കൂട്ടം: പരപ്പനങ്ങാടിയില്‍ പോലീസ് ലാത്തി വീശി

പരപ്പനങ്ങാടി നിരോധനാജ്ഞ ലംഘിച്ച് ആളുകള്‍ കൂട്ടംകൂടിയതിനെ തുടര്‍ന്ന് പരപ്പനങ്ങാടി മുറിക്കലില്‍ പോലീസ് ലാത്തി വീശി. രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍.

പാലത്തിങ്ങല്‍ മുറിക്കലിലാണ് ഇന്ന് പതിനൊന്ന് മണിയോടെയാണ് സംഭവം മത്സ്യം വാങ്ങാനത്തിയവര്‍ തടിച്ചുകൂടിയാണ് ആള്‍ക്കുട്ടമുണ്ടായത്. നേരത്തെ ഇവിടിയെത്തി മത്സ്യം വില്‍ക്കുന്നവര്‍ക്ക് ആള്‍ക്കൂട്ടമുണ്ടാവരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് പോലീസ് പറയുന്നു. വീണ്ടും ആള്‍ക്കൂട്ടമുണ്ടോയതോടെ പോലീസെത്തി ലാത്തി വീശുകയായിരുന്നു. മത്സ്യവില്‍പ്പന നടത്തിപ്പുകാരാണ് കസ്റ്റഡയിലുള്ളത്‌

അറ്റത്തങ്ങാടിയിലും റോഡില്‍ കൂട്ടംകൂടി നിന്നവരെ പോലീസ് ഓടിച്ചു.

Share news
error: Content is protected !!
Scroll to Top