തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവരുടെ പാസ് വിതരണം പുനരാരംഭിച്ചു. അതെസമയം റെഡ് സോണില്‍ നിന്നുള്ളവര്‍ക്ക് പാസ് അനുവദിക്കില്ല. റെഡ് സോണുകളില്‍ നിന്നൊഴികെ എത്തുന്നവര്‍ക്ക് മാത്രമാണ് പാസ് അനുവദിക്കുക.
പാസില്ലാതെ തിരുവനന്തപുരം അതിര്‍ത്തിയിലേക്കെത്തുന്ന വരെ റെഡ്‌സോണില്‍ നിന്നും വരുന്നവരായി കണക്കാക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു. ഇങ്ങനെ എത്തുന്നവരെ സര്‍ക്കാര്‍ സംവിധാനത്തില്‍ 14 ദിവസത്തെ ക്വാറന്റൈനിലാക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പാസില്ലാതെ എത്തുന്നവരെ മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി കടത്തിവിടില്ലെന്നും ജില്ലാ കളക്ടര്‍ അറിയ്ച്ചു.




