പരപ്പനങ്ങാടിയില്‍ സിപിഎം ഓഫീസില്‍ കഞ്ചാവെന്ന വ്യാജപോസ്റ്റ് പ്രചരിപ്പിച്ച മുന്ന് പേര്‍ക്കെതിരെ കേസ്

പരപ്പനങ്ങാടി സിപിഐഎം ഓഫീസിലേക്ക് കേസ് അന്വേഷിക്കാന്‍ വന്ന ഉദ്യോഗസ്ഥന്‍ കഞ്ചാവ് പിടികൂടിയെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് മൂന്ന് പേര്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.

ജയേഷ് മാധവന്‍, മുഹമ്മദ് ആലക്കാടന്‍, ഇസ്മായില്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഓഫീസ് ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കാന്‍ വന്ന ഉദ്യോഗസ്ഥന്‍ സിപിഎം ഓഫീസിലെ കഞ്ചാവുമായി മടങ്ങി എന്നാണ് ഫോട്ടോ ഷോപ്പ് ചെയത് വ്യാജസന്ദേശത്തിലുള്ളത്. എട്ടുകിലോ കഞ്ചാവ് പിടികൂടിയെന്നാണ് പോസ്റ്റിലുള്ളത്.
ഈ പോസ്റ്റ് ഫേസ്ബുക്ക്, വാട്ട്‌സ ആപ്പ് എന്നിവ വഴി വ്യാപകമായി പ്രചരിപ്പിക്കപെട്ടിരുന്നു

തുടര്‍ന്ന് സിപിഎം തിരൂരങ്ങാടി ഏരിയാസക്രട്ടറി ടി. പ്രഭാകരന്റെ പരാതിയിലാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്
സംഭവത്തില്‍ തുടര്‍അന്വേഷണത്തിനായി പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. ഈ കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നാണ് സൂചന

 

Share news
error: Content is protected !!
Scroll to Top