കക്കൂസ് മാലിന്യം തള്ളുന്ന വാഹനം നാട്ടുകാര്‍ പിടികൂടി;സംഭവം എടപ്പാളില്‍

പ്രതീകാത്മക ചിത്രം
എടപ്പാള്‍:കക്കൂസ് മാലിന്യം തള്ളുന്ന വാഹനം നാട്ടുകാര്‍ പിടികൂട. എടപ്പാള്‍ നടക്കാവിലാണ് സംഭവം. വ്യാജ നമ്പര്‍ പ്ലേറ്റുമായി കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ തള്ളുന്ന വാഹനം നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
കഴിഞ്ഞ കുറച്ച് കാലമായി ഇവിടത്തെ സ്വകാര്യ സ്‌കൂളിന് താഴെയുള്ള സ്ഥലത്താണ് ഇത്തരത്തില്‍ മാലിന്യം തള്ളുന്നത്. മാലിന്യങ്ങള്‍ ഒഴുകി എത്തുന്നതും അസഹ്യമായ ദുര്‍ഗന്ധവും മൂലം നാട്ടുകാര്‍ ചുറ്റുവട്ടങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ മാലിന്യം തള്ളാനെത്തിയ വാഹനത്തിന്റെ ദൃശ്യം ലഭിച്ചത്. പരിശോധിച്ചപ്പോള്‍ വാഹനത്തിന്റെ മുന്നിലും പിന്നിലും രണ്ട് രജിസ്ട്രേഷന്‍ നമ്പറുകളാനെന്നും ഇവ രണ്ടും വ്യാജമാണെന്നും കണ്ടെത്തി. തുടര്‍ന്ന് പൊന്നാനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

നാട്ടുകാര്‍ ഇന്നലെ കുറ്റിപ്പുറത്ത് ഈ വാഹനം കണ്ടെത്തുകയും പരാതി നല്‍കിയ പൊന്നാനി പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് വാഹനം കസ്റ്റഡിയില്‍ എടുത്തു. എടപ്പാള്‍ ,കുമ്പിടി കുറ്റിപ്പുറം ഭാഗങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഇത് പോലെയുള്ള മാലിന്യം തള്ളുന്നതാണ് മഞ്ഞപിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഈ പ്രദേശങ്ങളില്‍ വ്യാപിക്കാനുള്ള കാരണമായെന്നും നാട്ടുകാര്‍ പറയുന്നു. ഇത്തരക്കാര്‍ക്കെതിരെ അധികൃതരുടെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടാകുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

Share news
error: Content is protected !!
Scroll to Top