തിരുവനന്തപുരം:ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്റെ യുആര്‍ പ്രദീപ് ,പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭയിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ദൃഢപ്രതിജ്ഞ ചെയ്തായിരുന്നു യുആര്‍ പ്രദീപിന്റെ നിയമസഭയിലെ രണ്ടാം മുഴം. 2016 ആയിരുന്നു യു ആര്‍ പ്രദീപിന്റെ ആദ്യ വിജയം.
നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍ ആണ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ചീഫ് വിപ്പ് എന്‍. ജയരാജ്, മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാര്‍, കെ. കൃഷ്ണന്‍കുട്ടി, സജി ചെറിയാന്‍, എ കെ ശശീന്ദ്രന്‍, പി പ്രസാദ് തുടങ്ങി നിരവധിപേര്‍ സന്നിഹിതരായിരുന്നു.




