വൈത്തിരിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു;വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര വന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്

തളിപ്പുഴ: ദേശീയപാത തളിപ്പുഴ പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റിക്ക് സമീപം ടൂറിസ്റ്റ് ബസ്സ് താഴ്ച്ചയിലേക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരിക്കേറ്റു. സോണിയ (15), ഹന്ദന (14), ബാന്ധവ്യ (15), പ്രിയങ്ക (15), നിഖിത (15), നന്ദന (14), മോണിക്ക (15), ധനുഷ് (15), നൂതന്‍കുമാര്‍ (15), റീത്ത (15), കീര്‍ത്തി (15), യശ്വിനി (15), വിനോദ് (15), അനുഷ (15), പുഷ്പിത (14), ദയാനന്ത് (34), മഹാദേവ പ്രസാദ് (37), സുനിത (30), ശങ്കര്‍ (50), രാജന്‍ (72) ബിനീഷ് (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൈസൂര്‍ പെരിയപട്ടണയിലെ കെ.പി.എസ് ഹാരനല്ലി ഹൈസ്‌കൂളില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് വിദ്യാര്‍ത്ഥികളേയും കൊണ്ട് വിനോദയാത്ര പോയ സ്‌കൂള്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അല്‍പം സാരമുള്ള പരിക്കേറ്റ രാജനേയും, ബിനീഷിനേയും മേപ്പാടി വിംസിലേക്ക് മാറ്റി.

 

Share news
error: Content is protected !!
Scroll to Top