മലപ്പുറത്ത് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച സ്ഥലങ്ങള്‍

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് (ഡിവിഷന്‍ 2), ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന് (വാര്‍ഡ് 14), തുവ്വൂര്‍ പഞ്ചായത്തിലെ അക്കരപ്പുറം (വാര്‍ഡ് 11), പുഴക്കാട്ടിരി പഞ്ചായത്തിലെ കട്ടിലശേരി (വാര്‍ഡ് 16) വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്.

വാര്‍ഡ്, ഡിവിഷന്‍ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. പോളിങ് സ്റ്റേഷനായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പിന്റെ തലേദിവസമായ ബുധനാഴ്ചയും അവധിയായിരിക്കും. പൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഡിവിഷന്‍, വാര്‍ഡ് പരിധികളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുംവരെ സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തി കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ ഉത്തരവിട്ടു. ചൊവ്വ വൈകിട്ട് ആറുമുതല്‍ വ്യാഴം വൈകിട്ട് ആറുവരെയാണ് നിരോധനം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top