തിരുവനന്തപുരം: മകളെ ശല്യം ചെയ്തത് തടഞ്ഞ പിതാവിനെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമം. അമ്പലത്തിന്‍കാല സ്വദേശിയായ രാജേന്ദ്രന് നേരെയാണ് വധശ്രമം നടന്നത്. സംഭവത്തില്‍ കോടന്നൂര്‍ സ്വദേശി കിച്ചുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതിയെ കാട്ടക്കട കോടതി റിമാന്‍ഡ് ചെയ്തു.
ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്ന കിച്ചുവിനെ വീട്ടുകാര്‍ വിലക്കിയിരുന്നു. ഇതിന് പ്രതികാരം ചെയ്യുന്നതിനായാണ് പാമ്പുമായി ഞായറാഴ്ച പുലര്‍ച്ചെ കിച്ചു പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. എന്നാല്‍ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു.
പിന്നാലെ മുറിയിലേക്ക് കിച്ചു പാമ്പിനെ ഇടുകയായിരുന്നു. ഇക്കാര്യം പ്രതി സമ്മതിച്ചതായാണ് വിവരം. വീട്ടുകാര്‍ ഉണര്‍ന്നതോടെ കിച്ചു വന്ന ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു വീട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്നതിനാല്‍ അപകടം ഒഴിവായി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




