എറണാകുളം ഡി ക്യാബിനിലെ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഓഗസ്റ്റ് 8ന് ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ മാറ്റമുണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചു. എറണാകുളത്തിനും കായംകുളത്തിനും ഇടയിലുള്ള സ്റ്റോപ്പുകളിലാണ് മാറ്റം വരുന്നത്.
വഴിതിരിച്ചു വിടുന്ന ട്രെയിനുകള്‍ക്ക് പകരം ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റോപ്പുകള്‍ അനുവദിക്കും. ഓഗസ്റ്റ് 8ന് രാത്രി പുറപ്പെടുന്ന 16348 മംഗളുരു- തിരുവനന്തപുരം എക്‌സ്പ്രസ് പിറവം റോഡ്, കോട്ടയം ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ സ്റ്റോപ്പ് ഒഴിവാക്കി ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. മധുരയില്‍ നിന്ന് പുറപ്പെടുന്ന 16344 മധുര ജംഗ്ഷന്‍ – തിരുവനന്തപുരം അമൃത എക്‌സ്പ്രസ് ആലപ്പുഴ വഴിയായിരിക്കും തിരുവനന്തപുരത്ത് എത്തുന്നത്.
കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകില്ല. നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന 16350 നിലമ്പൂര്‍ റോഡ് – കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ആലപ്പുഴ വഴി സര്‍വീസ് നടത്തും. കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകില്ല.
എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന 12695 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം എക്‌സ്പ്രസ് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴിയായിരിക്കും ഓടുന്നത്.
മംഗളുരുവില്‍ നിന്ന് പുറപ്പെടുന്ന 16630 മംഗളുരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് പിറവം റോഡ്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക –
https://swr.indianrailways.gov.in/
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




