പരപ്പനങ്ങാടി : മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റ് വിറ്റ പാലക്കാട്ടെ ന്യൂ സ്റ്റാര്‍ ലോട്ടറി ഏജന്‍സിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയിലെ പത്തുകോടി ലോട്ടറിയടിച്ച ഹരിതസേനാംഗങ്ങളെ ആദരിച്ചു. ഉടമ എ കാജാ ഹുസൈന്‍ പതിനൊന്ന് പേര്‍ക്കും ഉപഹാരം നല്‍കി.
പരപ്പനങ്ങാടി യജ്ഞമൂര്‍ത്തി മന്ദിരത്തില്‍ നടന്ന ഉപഹാര സമര്‍പ്പണ ചടങ്ങ് സി ഐ ടി യു ഏരിയ പ്രസിഡണ്ട് അഡ്വ. സി ഇബ്രാഹീം കുട്ടി ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ടി കാര്‍ത്തികേയന്‍ അധ്യക്ഷനായി.
ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ (സി ഐ ടി യു ) ജില്ല പ്രസിഡണ്ട് സി രാധാകൃഷ്ണന്‍, പാലക്കണ്ടി വേലായുധന്‍, സി ഉണ്ണികൃഷ്ണന്‍, ടി പി കുഞ്ഞാലന്‍ക്കുട്ടി എന്നിവര്‍ സംസാരിച്ചു. എം പി സുരേഷ് ബാബു സ്വാഗതവും മുണ്ടുപാലത്തില്‍ രാധ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




