Section

malabari-logo-mobile

തദ്ദേശ വോട്ടര്‍ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു, 2.685 കോടി വോട്ടര്‍മാര്‍; അനര്‍ഹരായ 8.76 ലക്ഷം പേരെ ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

HIGHLIGHTS : Local Electoral Rolls updated and published, 2.685 crore voters; 8.76 lakh ineligible candidates have been excluded by the Election Commission

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ 1034 തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടര്‍ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടര്‍പട്ടികയില്‍ 2,68,51,297 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,27,26,359 പുരുഷന്‍മാരും 1,41,24,700 സ്ത്രീകളും 238 ട്രാന്‍സ്‌ജെന്‍ഡര്‍കളുമാണുള്ളത്. സംക്ഷിപ്ത പുതുക്കലിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിലെ അനര്‍ഹരായ 8,76,879 വോട്ടര്‍മാരെ ഒഴിവാക്കിയും പുതിയതായി പേര് ചേര്‍ക്കുന്നതിന് അപേക്ഷിച്ച 57640 പേരെ ഉള്‍പ്പെടുത്തിയുമാണ് അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പുതിയ വോട്ടര്‍മാരില്‍ 27374 പുരുഷന്‍മാരും 30266 സ്ത്രീകളുമാണുള്ളത്.

941 ഗ്രാമ പഞ്ചായത്തുകളിലെ 15962 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3113 വാര്‍ഡുകളിലെയും 6 കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകളിലെയും വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2023 ജനവരി 1 യോഗ്യത തീയതി നിശ്ചയിച്ചാണ് പട്ടിക പുതുക്കിയത്. സംക്ഷിപ്ത പുതുക്കലിനായി കരട് വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 8ന് പ്രസിദ്ധീകരിച്ചരുന്നു. കരട് പട്ടികയില്‍ 1,31,78,517പുരുഷന്‍മാരും 1,44,91,779 സ്ത്രീകളും 240 ട്രാന്‍സ്‌ജെന്‍ഡുകളും കൂടി ആകെ 2,76,70,536 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്.

sameeksha-malabarinews

2020 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടര്‍ പട്ടിക ഇതാദ്യമായാണ് പുതുക്കുന്നത്. മുന്‍കാലങ്ങളില്‍ മരണപ്പെട്ടവരോ താമസം മാറിയവരോ ആയ അനര്‍ഹരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കിയാണ് പട്ടിക പുതുക്കിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!