Section

malabari-logo-mobile

നടൻ ജോണി അന്തരിച്ചു

HIGHLIGHTS : Actor Johnny passed away

കൊച്ചി: പ്രശസ്ത സിനിമാ താരം  കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

. വില്ലൻ വേഷങ്ങളിലൂടെയാണ് ജോണി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ജോണിയുടെ ആദ്യ ചിത്രം 1979ൽ പുറത്തിറങ്ങിയ നിത്യവസന്തം ആണ്. കിരീടം, ചെങ്കോൽ, ആറാം തമ്പുരാൻ, ​ഗോഡ്ഫാദർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായിട്ടുണ്ട്. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ (2022) ആണ് അവസാനചിത്രം.
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അധ്യാപികയായ  സ്റ്റെല്ലയാണ് ഭാര്യ.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!