വില്‍പ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന മദ്യവുമായി ഒരാള്‍ പിടിയില്‍

പരപ്പനങ്ങാടി: വില്‍പ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന 18 കുപ്പി മദ്യവുമായി ഒരാള്‍ പിടിയില്‍. മലപ്പുറം കൊടുവായൂര്‍ എ ആര്‍ നഗര്‍ പാലക്കാട് വീട്ടില്‍ വിജയന്‍ പൂതേരി (48)യാണ് പിടിയിലായത്. പ്രതിയെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ, സബ്ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ സതീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് കൂട്ടുമൂച്ചിയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് എല്ലാ ദിവസവും ഇയാള്‍ വില്പനയ്ക്കായി മദ്യം വാങ്ങിക്കൊണ്ടു പോകുന്നുണ്ട് എന്നും കൂട്ടുമൂച്ചി ബിവറേജ് ഔട്ട് ലൈറ്റില്‍ നിന്നും ഇന്ത്യന്‍ നിര്‍മ്മിത വിദേശം മദ്യം വാങ്ങി ഒരു കുപ്പിക്ക് 150 രൂപ അധികമായി വാങ്ങി ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് മനസിലായതായി പോലീസ് അറിയിച്ചു.

ഇയാളെ ഇന്ന് രാവിലെ പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ പരപ്പനങ്ങാടി പോലീസ് മദ്യം പിടികൂടിയിരുന്നു. ആദ്യദിവസം 36 കുപ്പിയും തൊട്ടടുത്ത ദിവസം 12 കുപ്പിയും ഇന്നലെ 18 കുപ്പിയും ആണ് പിടികൂടിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 50ലധികം ആളുകളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ മാസത്തില്‍ കാര്യാട് പാലത്തിന് അടുത്തുവച്ച് ഒരു ഓട്ടോറിക്ഷയില്‍ നിന്നും 120 കുപ്പി മദ്യവും പരപ്പനങ്ങാടി പോലീസ് പിടികൂടിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top