ഷൈന്‍ താനൂര്‍
തിരൂര്‍: മലപ്പുറം ജില്ല പൊതുവെ അറിയപ്പെടുന്നത് യു ഡി എഫിന്റെ വിശിഷ്യാ മുസ്ലീ ലീഗിന്റെ ശക്തികേന്ദ്രം എന്ന നിലയിലാണ്. പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേട്ടമുണ്ടാക്കുമ്പോഴൊക്കെ എതിര്‍പക്ഷം സാമ്പാര്‍ മുന്നണി , ആപ്പിള്‍ മുന്നണി എന്നൊക്കെ വിളിച്ച് പരിഹസിക്കുന്നതും പതിവാണ്. പൊതു സ്വതന്ത്രന്‍ മാരെ നിര്‍ത്തി ആപ്പിള്‍, കണ്ണട ചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്നാണ് ആക്ഷേപം.
എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയാണ് മലപ്പുറത്തെ തീരദേശ പഞ്ചായത്തായ നിറമരുതൂരില്‍ ദൃശ്യമാകുന്നത്.
ആകെയുള്ള 17 വാര്‍ഡിലും ഇടതുപക്ഷം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നു എന്നതാണ് ആ പ്രത്യേകത. എല്ലാ സ്ഥാനാര്‍ത്ഥികളുടെയും ചിഹ്നം ചുറ്റിക അരിവാള്‍ നക്ഷത്രമാണ് . മാത്രമല്ല ബ്ബോക്ക് പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കും മത്സരിക്കുന്നവരും ഈ ചിഹ്നത്തിലാണ് മത്സരിക്കുന്നത്
പഞ്ചായത്ത് രൂപീകരിച്ച കാലം മുതല്‍ സി പി ഐ എം ആണ് ഭരണത്തിലുള്ളത് .
ഇത്തവണ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായിരുന്ന വി.വി സുഹറ റസാഖ്, കെ.വി സിദ്ദിഖ് മുന്‍ വൈസ് പ്രസിഡണ്ടുമാരായിരുന്ന ഷഹര്‍ബാന്‍, പി.പി സൈതലവി എന്നിവരും ഇത്തവണയും മത്സരരംഗത്തുണ്ട്.




