Section

malabari-logo-mobile

സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടു; പോലീസ് നിയമഭേദഗതി നടപ്പിലാക്കില്ലെന്ന് പിണറായി വിജയന്‍

HIGHLIGHTS : തിരുവനന്തപുരം പോലീസ് നിയമഭേദഗതില്‍ നിന്നും കേരളസര്‍ക്കാര്‍ പിന്നോട്ട്. നിയമഭേദഗതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയ...

തിരുവനന്തപുരം പോലീസ് നിയമഭേദഗതില്‍ നിന്നും കേരളസര്‍ക്കാര്‍ പിന്നോട്ട്. നിയമഭേദഗതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സിപിഎം കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലാണ് സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്‍മാറാനിടയായതെന്നാണ് റിപ്പോര്‍ട്ട്. പോലീസ് നിയമഭേദഗതി പുനപരിശോധിക്കുമെന്ന് ഇന്നലെ സിപിഐഎം ജനറല്‍ സക്രട്ടറി  സീതാറം യെച്ചൂരി വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷത്തിന് പുറമെ സിപിഎമ്മിനുള്ളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാധ്യമരംഗത്തുള്ളവരും, സാംസ്‌കാരിക രംഗത്തുള്ളവരുമടക്കം നിരവധി പേര്‍ നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു. പോലീസ് നിയമത്തില്‍ 118 എന്ന വകുപ്പ് കൂട്ടിചേര്‍ത്താണ് ഭേദഗതി ചെയിതിരുന്നത്.

sameeksha-malabarinews

മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം.

പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
അപകീർ‍ത്തികരവും അസത്യജഡിലവും അശ്ലീലം കലർന്നതുമായ പ്രചാരണങ്ങൾ‍ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനവും പരാതിയും നിലനിൽക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചത്.
ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മാനവികസതയുടെയും അന്തസഃത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!