നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജിവെച്ചു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി. രാജി തീരൂമാനം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജി വെച്ചത്. ഇതെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക്മാറ്റി.

നടിയെ ആക്രമിച്ചക്കേസില്‍ വിചാരണ നടത്തുന്ന കോടതി മാറ്റണമെന്ന നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം വെള്ളിയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി മാറ്റാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്നു പറഞ്ഞാണ് ഹൈക്കോടതി നടിയുടേയും സര്‍ക്കാരിന്റെയും ഹര്‍ജികള്‍ തള്ളിയത്.

 

Share news
error: Content is protected !!
Scroll to Top