തദ്ദേശ  ഉപതിരഞ്ഞെടുപ്പ്   ഫലം ;യു.ഡി.എഫ്-17, എല്‍.ഡി.എഫ്-10, എന്‍.ഡി.എ-4, മറ്റുള്ളവര്‍-2

സംസ്ഥാനത്ത് ഇന്നലെ (ഡിസംബര്‍ 12) നടന്ന 33 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയായി. യു.ഡി.എഫ്.-17, എല്‍.ഡി.എഫ്.-10, എന്‍.ഡി.എ.-4, മറ്റുള്ളവര്‍-2 സീറ്റുകളില്‍ വിജയിച്ചു.

യു.ഡി.എഫ്. കക്ഷി നില – 17 (INC-14, IUML-3)

എല്‍.ഡി.എഫ്. കക്ഷി നില – 10 (CPI(M)-7, CPI-2, KC(M)-1)

എന്‍.ഡി.എ. കക്ഷി നില – 4 (BJP-4)

മറ്റുള്ളവര്‍ – 2 (SDPI-1, AAP-1)

ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില – എല്‍.ഡി.എഫ് 12,  യു.ഡി.എഫ് – 11, എന്‍.ഡി.എ – 6,  എസ്.ഡി.പി.ഐ. – 2, സ്വതന്ത്രര്‍ – 2 എന്നിങ്ങനെയായിരുന്നു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് 30 ദിവസത്തിനകം നല്‍കണം.

ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ താഴെപ്പറയുന്നു.

ക്രമ നം. ജില്ല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരും നിയോജക മണ്ഡലത്തിന്റെ/ വാര്‍ഡിന്റെ നമ്പരും പേരും സിറ്റിംഗ് സീറ്റ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥി പാര്‍ട്ടി/

മുന്നണി ഭൂരിപക്ഷം

1 തിരുവനന്തപുരം ജി 41 അരുവിക്കര

ഗ്രാമ പഞ്ചായത്ത് 9-മണമ്പൂര്‍ CPI(M) അര്‍ച്ചന സി. BJP 173

2 കൊല്ലം ജി 03 തഴവാ

ഗ്രാമ പഞ്ചായത്ത് 18-കടത്തൂര്‍ കിഴക്ക് INC എം. മുകേഷ് (കണ്ണന്‍) INC 249

3 കൊല്ലം ജി 10 പോരുവഴി

ഗ്രാമ പഞ്ചായത്ത് 15-മയ്യത്തുംകര SDPI ഷീബ INC 138

4 കൊല്ലം ജി 14 ഉമ്മന്നൂര്‍

ഗ്രാമ പഞ്ചായത്ത് 20-വിലങ്ങറ BJP ഹരിത അനില്‍ CPI 69

5 കൊല്ലം ജി 56 കൊറ്റങ്കര

ഗ്രാമ പഞ്ചായത്ത്08-വായനശാലCPI(M)ശ്യാം എസ്.CPI(M)

 

67

 

6 പത്തനംതിട്ട ജി 24 മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് 12-കാഞ്ഞിരവേലി CPI അശ്വതി പി. നായര്‍ CPI 1

7 പത്തനംതിട്ട ജി 27 റാന്നി

ഗ്രാമ പഞ്ചായത്ത് 07-പുതുശ്ശേരിമല കിഴക്ക് BJP അജിമോന്‍ പുതുശ്ശേരിമല CPI(M) 251

8 ആലപ്പുഴ എം 11 കായംകുളം മുനിസിപ്പാലിറ്റി 32-ഫാക്ടറി BJP സന്തോഷ് കണിയാംപറമ്പില്‍ BJP 187

9 ആലപ്പുഴ ബി 38 ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 01-

തിരുവന്‍വണ്ടൂര്‍ BJP സുജന്യ ഗോപി BJP 1452

10 കോട്ടയം എം 64 ഈരാറ്റുപേട്ട

മുനിസിപ്പാലിറ്റി 11- കുറ്റിമരം പറമ്പ് SDPI അബ്ദുല്‍ ലത്തീഫ് SDPI 44

11 കോട്ടയം ബി 52 കാഞ്ഞിരപ്പള്ളി

ബ്ലോക്ക് പഞ്ചായത്ത് 01-ആനക്കല്ല് KC(M) ഡാനി ജോസ് കുന്നത്ത് INC 1115

12 കോട്ടയം ബി 52 കാഞ്ഞിരപ്പള്ളി

ബ്ലോക്ക് പഞ്ചായത്ത് 04-കൂട്ടിക്കല്‍ CPI അനു ഷിജു തൈക്കൂട്ടത്തില്‍ (അനു ടീച്ചര്‍) INC 265

13 കോട്ടയം ജി 23 വെളിയന്നൂര്‍  ഗ്രാമ പഞ്ചായത്ത് 10-അരീക്കര KC(M) ബിന്ദു മാത്യു KC(M) 19

14 കോട്ടയം ജി 40 തലനാട്

ഗ്രാമ പഞ്ചായത്ത് 04-മേലടുക്കം INC ഷാജി കുന്നില്‍ CPI(M) 30

15 ഇടുക്കി ജി.20 ഉടുമ്പന്‍ചോല

ഗ്രാമ പഞ്ചായത്ത് 10-മാവടി CPI(M) അനുമോള്‍ ആന്റണി CPI(M) 273

16 ഇടുക്കി ജി 45 കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് 07-നെടിയകാട് INC ബീന കുര്യന്‍ (ബീന ബോബി) AAP 4

17 എറണാകുളം ജി 50 വടവുകോട്-പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത് 10-വരിക്കോലി INC ബിനിത INC 88

18 എറണാകുളം ജി 70 രാമമംഗലം ഗ്രാമപഞ്ചായത്ത് 13 -കോരങ്കടവ് INC ആന്റോസ് പി. സ്‌കറിയ INC 100

19 തൃശ്ശൂര്‍ ജി 81 മാള

ഗ്രാമ പഞ്ചായത്ത് 14-കാവനാട് IND നിത INC 567

20 പാലക്കാട് ഡി 09 പാലക്കാട് ജില്ലാ പഞ്ചായത്ത് 24-വാണിയംകുളം CPI(M) അബ്ദുള്‍ ഖാദര്‍ സി. CPI(M) 10207

21 പാലക്കാട് എം.39 ഒറ്റപ്പാലം മുനിസിപ്പാലിറ്റി 07-പാലാട്ട് റോഡ് BJP സഞ്ജുമോന്‍ പി. BJP 192

22 പാലക്കാട് ബി 103 മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് 06-കണ്ണോട് INC പ്രത്യുഷ് കുമാര്‍ ജി. INC 1549

23 പാലക്കാട് ജി 05 പട്ടിത്തറ

ഗ്രാമ പഞ്ചായത്ത് 14-തലക്കശ്ശേരി CPI(M) സി.പി. മുഹമ്മദ് INC 142

24 പാലക്കാട് ജി.06 തിരുമിറ്റക്കോട്

ഗ്രാമ പഞ്ചായത്ത് 11-പള്ളിപ്പാടം INC എം.കെ. റഷീദ് തങ്ങള്‍ INC 93

25 പാലക്കാട് ജി.90 വടക്കഞ്ചേരി

ഗ്രാമ പഞ്ചായത്ത് 06-അഞ്ചുമൂര്‍ത്തി CPI(M) സതീഷ് കുമാര്‍ ജി. INC 325

26 മലപ്പുറം ജി 67 ഒഴൂര്‍ ഗ്രാമ പഞ്ചായത്ത് 16-ഒഴൂര്‍ BJP കെ.പി. രാധ CPI(M) 51

27 കോഴിക്കോട് ജി 09 വാണിമേല്‍ ഗ്രാമ പഞ്ചായത്ത് 14-കോടിയൂറ IND അനസ് നങ്ങാണ്ടി INC 444

28 കോഴിക്കോട് ജി 20 വില്ല്യാപ്പള്ളി

ഗ്രാമ പഞ്ചായത്ത് 16-ചല്ലി വയല്‍ CPI(M) പ്രകാശന്‍ മാസ്റ്റര്‍ എന്‍.ബി. INC 311

29 കോഴിക്കോട് ജി 56 മടവൂര്‍ ഗ്രാമ പഞ്ചായത്ത് 05-പുല്ലാളൂര്‍ IUML സിറാജ് ചെറുവലത്ത് IUML 234

30 കോഴിക്കോട് ജി 65 മാവൂര്‍

ഗ്രാമ പഞ്ചായത്ത് 13-പാറമ്മല്‍ IUML വളപ്പില്‍ റസാഖ് INC 271

31 വയനാട് ജി 19 മുട്ടില്‍ ഗ്രാമ പഞ്ചായത്ത് 03-പരിയാരം IUML ആലി എം.കെ. IUML 83

32 കണ്ണൂര്‍ ബി 144 പാനൂര്‍ ബ്ലോക്ക്

പഞ്ചായത്ത് 10-ചൊക്ലി CPI(M) തീര്‍ത്ഥ അനൂപ് CPI(M) 2181

33 കാസര്‍ഗോഡ് ജി 22 പള്ളിക്കര

ഗ്രാമ പഞ്ചായത്ത് 22-കോട്ടക്കുന്ന് IUML അബ്ദുള്ള സിംഗപ്പൂര്‍ IUML 117

 

 

 

Share news
error: Content is protected !!
Scroll to Top