വോട്ട് ചെയ്ത് തിരിച്ചു പോകുന്നതിനിടെ വോട്ടര്‍ കുഴഞ്ഞ് വീണു മരിച്ചു

കോഴിക്കോട്: ബേപ്പൂരിലെ പോളിംഗ് ബൂത്തില്‍ നിന്നും വോട്ട് ചെയ്ത് തിരിച്ച് പോകുന്നതിനിടെ സ്ത്രീ കുഴഞ്ഞ് വീണു മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ബേബിയാണ് മരിച്ചത്. 68 വയസായിരുന്നു. നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യയാണ്.

രാവിലെ 9.30 ഓട് കൂടിയാണ് സംഭവം. ബേപ്പൂര്‍ എല്‍പി സ്‌കൂളിലെ അഞ്ചാം ബൂത്തിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത് തിരിച്ചുപോകുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു .

അതേസയമം അവസാനഘട്ട തെരഞ്ഞെടുപ്പില്‍ നാല് ജില്ലകളിലും മികച്ച പോളിംഗാണാണ്‌നടക്കുന്നത് . കനത്ത സുരക്ഷാ ക്രമീകരണങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത് .

 

Share news
error: Content is protected !!
Scroll to Top