
പരപ്പങ്ങാടി: ആലുങ്ങല്‍ ബീച്ചിലെ ഫിഷറീസ് സ്‌കൂളിലെ 44,45 പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ സംഘര്‍ഷം. ഇതെതുടര്‍ന്ന് പോലീസ് ഇവിടെ ലാത്തിച്ചാര്‍ജ്ജ് നടത്തി. ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായതായും റിപ്പോര്‍ട്ടുണ്ട്.
പോളിംഗ് സ്‌റ്റേഷന് മുന്നില്‍ കൂട്ടംകൂടി നിന്ന് വോട്ട് ക്യാന്‍വാസ് ചെയ്യുന്നു വെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതെതുടര്‍ന്ന്
ഇവരെ ഇവിടെ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷം.
പോലീസിനോട് വാക്കേറ്റമുണ്ടായതോടെയാണ് പോലീസ് ലാത്തി വീശിയത്.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




