തേഞ്ഞിപ്പലം:നെഞ്ചുവേദയെ തുടര്‍ന്ന് ബൂത്ത് ഏജന്റ് മരിച്ചു. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിന് സമീപം ചെനക്കല്‍ നെടുങ്ങോട്ട് മാട് കൈത്താലകത്തു വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അസൈന്‍ സാദിഖ് (35) ആണ് മരിച്ചത്.
ഇന്നുരാവിലെ ഏഴരയോടെയാണ് സംഭവം. പള്ളിക്കല്‍ പഞ്ചായത്തിലെ ചെനക്കല്‍ വാര്‍ഡ് 19 ലെ ബൂത്ത് ഒന്നില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായകണ്ണനാരി ബഷീറിന്റെ ബൂത്ത് ഏജന്റ് ആയിപ്രവര്‍ത്തിക്കുകയായിരുന്നു അസൈന്‍ സാദിഖ്. ഇതിനിടെയാണ് ദോഹാസ്വാസ്ഥ്യം ഉണ്ടായത്.
ഉടനെ ചുമതല മറ്റൊരാളെ ഏല്‍പ്പിച്ച് പുറത്തിറങ്ങി. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ലോറി ഡ്രൈവറായിജോലി ചെയ്തുവരികയായിരുന്നു.
മാതാവ് ആയിഷ.ഭാര്യ റൈഹാനത്ത്.മക്കള്‍.ആയിഷ റിയ,റെമീസ് അസല്‍.



