സ്‌കൂള്‍ ബസില്‍ നിന്ന് എല്‍കെജി വിദ്യാര്‍ത്ഥിനി തെറിച്ചു വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് എല്‍കെജി വിദ്യാര്‍ത്ഥിനി തെറിച്ചു വീണു. റോഡില്‍ വീണ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസിന്റെ എമര്‍ജന്‍സി വാതില്‍ വഴി വിദ്യാര്‍ത്ഥി പുറത്തേക്ക് വീഴുകയായിരുന്നു.

പിന്നാലെ വന്ന ബസ് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി.

ആലുവ വഴുങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്‌കൂളിന്റെ ബസിലാണ് അപകടം ഉണ്ടായത്. ആലുവ സ്വദേശി യൂസഫിന്റെ മകള്‍ ഫൈസയാണ് അപകടത്തില്‍പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top