പന്തല്ലൂര്‍ ഹില്‍സില്‍ ഉരുള്‍പൊട്ടി

മലപ്പുറം:ഏറനാട് താലൂക്കില്‍ പന്തല്ലൂര്‍ ഹില്‍സില്‍ ഉരുള്‍പൊട്ടി.ആളപായം ഉണ്ടായിട്ടില്ല.

ഇവിടെയുള്ള 12 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വില്ലേജ് ഓഫീസറും മറ്റ് ഉദ്യഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. തഹസില്‍ദാരും ജിയോളജിസ്റ്റും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായതെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്ത് കനത്ത മഴായാണ് ഉണ്ടായിരുന്നത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top