മരം മുറിച്ചപ്പോള്‍ പക്ഷികള്‍ ചത്ത സംഭവം; കരാറുകാര്‍ക്കെതിരെ കേസ്

തിരൂരങ്ങാടി:  വി കെ പടി അങ്ങാടിയില്‍ ദേശീയ പാത വികസനത്തിന് വേണ്ടി മരം മുറിച്ചപ്പോള്‍ നിരവധി പക്ഷികള്‍ ചത്തു പോയ സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനം. കരാറുകാര്‍ക്കെതിരെ വനം വകുപ്പ് ആണ് കേസ് എടുക്കുന്നത്.

ദേശീയ പാത വീതി കൂട്ടുന്നതിന്റെ ഭാഗമായി ഇവിടത്തെ മരണങ്ങള്‍ മുറിച്ചത് നിരവധി പക്ഷികളെ കൊന്നൊടുക്കിക്കൊണ്ടാണ്. പക്ഷി കുഞ്ഞുങ്ങളും തള്ളപ്പക്ഷികളും അടക്കം നൂറിലേറെ പക്ഷികള്‍ക്കാണ് ജീവന്‍ നഷ്ടപെട്ടിട്ടുള്ളത്. ഇവിടെ നിരവധി മരങ്ങളില്‍ കൂട് വെച്ച് പക്ഷികള്‍ താമസിക്കുന്നുണ്ട്. പക്ഷി കൂടുകള്‍ മാറ്റാതെ മരങ്ങള്‍ വെട്ടി മുറിച്ചതോടെ പക്ഷികള്‍ കൂടുകള്‍ക്കൊപ്പം താഴെ വീഴുകയായിരുന്നു.

ഷെഡ്യൂള്‍ 4 ല്‍ പ്പെട്ട അമ്പതിലേറെ നീര്‍ക്കാക്ക കുഞ്ഞുങ്ങള്‍ ജീവന്‍ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. വന്യജീവി സംരക്ഷണം നിയമ പ്രകാരം ആണ് കേസ്.

കുഞ്ഞുങ്ങള്‍ വിരിഞ്ഞ ശേഷം മാത്രമേ മരം മുറിക്കാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശം പാലിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്റെ നടപടി. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കര്‍ശന നിര്‍ദേശങ്ങള്‍ പോലും കരാറുകാരന്‍ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു. വനം വകുപ്പ് ഇന്ന് പ്രദേശവാസികളില്‍ നിന്നും വിശദമൊഴി എടുക്കും.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top