Section

malabari-logo-mobile

വിവരാവകാശ കമ്മീഷണർമാരുടെ പട്ടിക തിരിച്ചയച്ചത് സാധാരണ നടപടി, പട്ടികയിലുള്ളവർ നോൺഒഫീഷ്യൽസ്: ഗവര്‍ണര്‍

HIGHLIGHTS : List of Information Commissioners returned as standard procedure, non-officials on list: Gov

തിരുവനന്തപുരം: വിവരാവകാശ കമ്മീഷണർമാരുടെ പട്ടിക തിരിച്ചയച്ചതിൽ പ്രതികരിച്ച് ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ. പട്ടികയിലുള്ളവർ നോൺ ഒഫീഷ്യൽസാണ്. അതിനാൽ വിജിലൻസ് റിപ്പോർട്ട് ആവശ്യമാണ്. വിജിലൻസ് റിപ്പോർട്ട് ഇല്ലാത്തതിനാലാണ് പട്ടിക തിരിച്ച് അയച്ചതെന്നും ഗവർ‌ണർ വ്യക്തമാക്കി. അത്സാധാരണ നടപടിയാണെന്നും മറ്റ് പ്രത്യേകതകൾ ഇല്ലെന്ന് ഗവർണർ വ്യക്തമാക്കി.

നോൺ ഒഫീഷ്യൽസ് ആകുമ്പോൾ വിജിലൻസ് റിപ്പോർട്ട് വേണമെന്നാണ് നിയമം. നടപടിക്രമം പാലിച്ചാണ്പട്ടിക തിരിച്ചയച്ചത്. വിവരാവകാശ കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട പട്ടികയാണ് ഗവർണർതിരിച്ചയച്ചത്. സർക്കാർ നൽകിയ മൂന്നംഗ പട്ടികയാണ് ഗവർണർ തിരിച്ചയച്ചത്. പരാതികളുടെഅടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഗവർണറുടെ വിശദീകരണം.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!