Section

malabari-logo-mobile

താനൂര്‍ ദയ ആശുപത്രിയില്‍ ലിക്വഡ് മെഡിക്കല്‍ ഓക്‌സിജന്‍ സംവിധാനം തിങ്കളാഴ്ച മുതല്‍ സജ്ജമാകും

HIGHLIGHTS : Liquid Medical Oxygen System at Tanur Daya Hospital

താനൂര്‍:താനൂരിലെ ദയ കോവിഡ് ആശുപത്രിയില്‍ എത്തിച്ച ലിക്വഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്ക് തിങ്കളാഴ്ചയോടെ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പ്രഷര്‍ റഗുലേറ്റര്‍ കൂടി സജ്ജീകരിക്കുന്നതോടെ മെഡിക്കല്‍ ഓക്‌സിജന്‍ സംവിധാനം ഉപയോഗിക്കാനാവും.
ഓക്‌സിജന്‍ സംവിധാനം സജ്ജമാകുന്നതോടെ കോവിഡ് ബാധിതര്‍ക്ക് അവശ്യഘട്ടത്തില്‍ എത്രയും വേഗം ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സാധിക്കും.

പാലക്കാട് കഞ്ചിക്കോട്ടെ സെയിന്‍ ഗോബിയന്‍ കമ്പനി ഫാക്ടറിയില്‍ നിന്നാണ് 1000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ലിക്വഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്ക് വെള്ളിയാഴ്ച്ച (മെയ് 21 ന്) എത്തിച്ചത്. കഞ്ചിക്കോട്ടെ പ്രീമിയര്‍ ഗ്യാസസ് കമ്പനി ഉടമകളുടേതാണ് ലിക്വഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്ക്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!