Section

malabari-logo-mobile

പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി ലയണ്‍സ് ക്ലബ്ബ്

HIGHLIGHTS : Lions Club trains students in paper bag making

വള്ളിക്കുന്ന്: പേപ്പര്‍ ബാഗ്  നിര്‍മ്മിക്കാന്‍വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍. വള്ളിക്കുന്ന് ലയണ്‍സ് ക്ലബ് ,ലിയോ ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് മണ്ണൂര്‍ സി.എം.എച്ച്. എസ്.സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് പേപ്പര്‍ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കിയത്.പഴയ ന്യൂസ് പേപ്പറുകള്‍ ശേഖരിച്ച് വ്യത്യസ്ത വലിപ്പത്തിലുള്ള ബാഗുകള്‍ നിര്‍മ്മിച്ചു നാട്ടിലെ കച്ചവടക്കാര്‍ക്ക് വിദ്യാര്‍ഥികള്‍ തന്നെ എത്തിച്ചു നല്‍കും.

പ്ലാസ്റ്റികിന്റെ ഉപയോഗം പരമാവധി കുറക്കാനും പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണം നടത്താനുമാണ് ഇത്തരത്തില്‍ പേപ്പര്‍ ബാഗ് നിര്‍മ്മിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയതെന്ന് ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.

sameeksha-malabarinews

ഒലിപ്രം തിരുത്തിയില്‍ നടന്ന പരിശീലനം ലയണ്‍സ് ക്ലബ് ജില്ല കോര്‍ഡിനേറ്റര്‍ ഡോ.ജോജോ പോംസണ്‍ ഉദ്ഘാടനം ചെയ്തു.സോണല്‍ ചെയര്‍ പേഴ്സണ്‍ എം. നാരായണന്‍ ,ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ. സി.മനോജ്,സെക്രട്ടറി കെ. എം.രാധേഷ്,ട്രഷറര്‍ പ്രവീണ്‍ ഇല്ലിക്കല്‍,മണികണ്ഠപ്രസാദ്,പ്രസീത്, ലിയോ മെമ്പര്‍ഷിപ് കോര്‍ഡിനേറ്റര്‍ ശ്രീലക്ഷ്മി,നേഹ,ഹരികേശ് ,എന്‍.എസ്.എസ്.കോര്‍ഡിനേറ്റര്‍ ബിന്ദു തുടങ്ങിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥി കള്‍ നിര്‍മ്മിച്ച പേപ്പര്‍ ബാഗുകള്‍ സമീപ പ്രദേശങ്ങളിലെ കടകളില്‍ വിതരണം ചെയ്യുകയും ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!