പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലെ അപ്പോസ്തലിക് കൊട്ടാരത്തിലെ പേപ്പര്‍ ലൈബ്രറിയിലാണ് കൂടിക്കാഴ്ച നടന്നത്. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചക്കിടെ പ്രധാനമന്ത്രി മാര്‍പാപ്പയെ ഇന്ത്യാസന്ദര്‍ശനത്തിന് ക്ഷണിച്ചത്.

മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി ജി 20 ഉച്ചകോടിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കും.ആഗോള സാമ്പത്തികം, ആഗോള ആരോഗ്യം എന്ന വിഷയത്തിലാണ് യോഗം.

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി റോമിലെത്തിയത്. 12 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി റോം സന്ദര്‍ശിക്കുന്നത്.

Share news
error: Content is protected !!
Scroll to Top