Section

malabari-logo-mobile

അര്‍ജന്റീന- ഹോളണ്ട് മത്സരത്തില്‍ മഞ്ഞക്കാര്‍ഡിന്റെ പ്രളയം റഫറി മത്തേവു ലാവോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലയണല്‍ മെസ്സി

HIGHLIGHTS : Lionel Messi criticizes referee Mathew Laos for flood of yellow cards in Argentina-Holland match

ദോഹ: ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീന നെതര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി അന്തോണിയോ മത്തേവു ലാവോസിനെതിരെ രൂക്ഷവിമര്‍ശനവുമായി
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി.

അര്‍ജന്‍്‌റീന നെതര്‍ലന്‍ഡ് മത്സരത്തില്‍ മത്തേവു ലാവോസ് 19 മഞ്ഞ കാര്‍ഡുകളാണ് പുറത്തെടുത്തത്. ഇതില്‍ രണ്ടെണ്ണം നെതര്‍ലന്‍ഡ് ഫുള്‍ ബാക്ക് ഡാന്‍സ് ഫ്രീ ആണ് ലഭിച്ചത്.
എന്നാല്‍ ഇത്രയും കാര്‍ഡുകള്‍ പുറത്തെടുത്തിട്ടും മത്സരം പല സന്ദര്‍ഭങ്ങളിലും
കടുത്ത സംഘര്‍ഷത്തിലേക്ക് നീങ്ങി. ഒരു ഘട്ടത്തില്‍ ഇരു ടീമിലെ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നതും കളിക്കളത്തില്‍ കണ്ടു . ഹോളണ്ട് ടീമംഗങ്ങള്‍ പലതവണ റഫറിയെ ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ടായി. മെസിക്കും കാര്‍ഡ് ലഭിച്ചിരിന്നു. ഒരു ഘട്ടത്തില്‍ ഹോളണ്ട് താരത്തെ ഓപ്പണ്‍ ആയി ചെയ്ത അര്‍ജന്റീന കളിക്കാരുടെ നേരെ നെതര്‍ലന്‍ഡ്‌സ്
സബ്‌സ്‌ക്രിപ്ഷന്‍ ബെഞ്ചിലിരിക്കുന്ന കളിക്കാര്‍ പാഞ്ഞടുത്തതുമേറെ നേരം സംഘര്‍ഷത്തിനിടയാക്കി .

sameeksha-malabarinews

കളിക്കുശേഷം മാധ്യമങ്ങളെ കൊണ്ട് മെസ്സിയും തന്റെ അനിഷ്ടം മറച്ചുവെച്ചില്ല . ”ഞാന്‍ റഫറിയെ കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല കാരണം അയാള്‍ക്ക് സത്യസന്ധത പുലര്‍ത്താന്‍ കഴിയില്ല , ഫിഫ ഇക്കാര്യം ചിന്തിക്കണം വൃത്തിയില്‍ ജോലി നിര്‍വഹിക്കാന്‍ കഴിയാത്ത ഒരു റഫറിയെ ഫിഫ നിയമിക്കരുത്” ഇതായിരുന്നു മെസ്സിയുടെ വാക്കുകള്‍ .

നേരത്തെ 2020 ബാഴ്‌സലോണ ഒസാസുന മത്സരത്തില്‍ മെസിക്ക് ഈ റഫറി മഞ്ഞക്കാര്‍ഡ് നല്‍കിയിരുന്നു. മെസ്സി ഡീഗോ മറഡോണക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ജഴ്‌സി അഴിച്ചതിനായിരുന്നു ലാവോസിന്റെ നടപടി. ഇത് മെസ്സിയുടെ ആരാധകരെ മാത്രമല്ല ഗ്യാലറിയിരുണ്ടായിരുന്ന എതിര്‍ടീമിന്റെ ആരാധകരേയും ഏറെ പ്രകോപിപ്പിച്ചിരുന്നു.

2013-14 ബാഴ്‌സലോണയ്ക്ക് വേണ്ടി അത്ലറ്റികോ മാഡ്രിഡ് എതിരെ കളിക്കുമ്പോള്‍ മെസ്സി നേടിയ ഗോള്‍ ദാവോസ് നിരസിച്ചിരുന്നു. മത്സരം ഒന്നേ ഒന്നിന് സമനിലയില്‍ പിരിഞ്ഞു. അതോടെ അത്ലറ്റികോ കിരീടംചൂടി .പിന്നീട് ഈ വിഷയത്തില്‍ ലാവോസ് ബാഴ്‌സലോണയുടെ ക്ഷമാപണം നടത്തിയിരുന്നു .അന്താരാഷ്ട്ര മാധ്യമങ്ങള്‍ മത്സരം നിയന്ത്രിക്കാന്‍ എത്തുന്നത്
മെസ്സിക്ക് ഇളവു നല്‍കാത്ത റഫറിയാണെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!