HIGHLIGHTS : കോഴിക്കോട് യോഗ്യതയില്ലാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് ഒന്നാം വര്‍ഷ ക്ലാസിലിരുന്ന വിദ്യാര്‍ഥിനിയെ പോലീസ് കണ്ടെത്തി കോഴിക്കോട് കൊടുവള്ളി...

കോഴിക്കോട് യോഗ്യതയില്ലാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് ഒന്നാം വര്‍ഷ ക്ലാസിലിരുന്ന വിദ്യാര്‍ഥിനിയെ പോലീസ് കണ്ടെത്തി
കോഴിക്കോട് കൊടുവള്ളി സ്വദേശിയായ സ്വദേശിനിയായ 19 കാരിയാണ്
ലഭിക്കാത്ത പ്രവേശനത്തില്‍ ക്ലാസില്‍ ഇരുന്നത്. പോലീസ് സ്‌റ്റേഷനില്‍ സ്റ്റേഷനില്‍ ഹാജരായ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയച്ചു
കോളേജില്‍ വ്യാജരേഖ ഹാജരാക്കിയിട്ടുണ്ടൊ എന്ന പരിശോധന നടത്തുമെന്ന് കേസന്വേഷിക്കുന്ന എസിപി കെ സുദര്‍ശന്‍ പറഞ്ഞു
സ്വന്തം സംഭവത്തെപ്പറ്റി വിദ്യാര്‍ത്ഥിനി പറയുന്നത് ഇങ്ങനെ
നീറ്റ് പരീക്ഷയുടെ ഫലം വന്ന സമയത്ത് താന്‍ ഗോവയിലായിരുന്നതായും അവിടെ ലാപ്‌ടോപ്പ് ഇല്ലാത്തതിനാല്‍ മൊബൈല്‍ ഫോണില്‍ ആണ് ഫലം പരിശോധിച്ചതെന്നും തനിക്ക് 15000 റാങ്കാണ് ഉണ്ടായിരുന്നതെന്നുംപെണ്‍കുട്ടി പറയുന്നു

തനിക്ക് അഡ്മിഷന്‍ ലഭിച്ചു എന്ന് വിചാരിച്ച് വിവരം അറിയിച്ചതോടെ ഇക്കാര്യം സുഹൃത്തുക്കളും ബന്ധുക്കളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്നാല്‍ നാട്ടില്‍ എത്തിയപ്പോഴാണ് പ്രവേശനം ലഭിച്ചില്ലെന്ന് കാര്യം മനസ്സിലായത് ഈ ജാള്യം മറയ്ക്കാന്‍ ആണ് കോളേജില്‍ പോയതെന്ന് ക്ലാസില്‍ ഇരിക്കുന്ന ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളുടെ പങ്കുവച്ചതെന്നുമാണ് കുട്ടി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്

സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു
സംഭവത്തില്‍ കോഴ്‌സ് കോര്‍ഡിനേറ്ററും വകുപ്പ് മേധാവികളടക്കം അഞ്ചുപേര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ഇവരില്‍ നിന്ന് ലഭിച്ച വിശദീകരണത്തിന് അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അയച്ചിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു