സ്വകാര്യ ലാബുകളില്‍ തഹസില്‍ദാരുടെ മിന്നല്‍ പരിശോധന

തിരൂരങ്ങാടി:സ്വകാര്യ ലാബുകളില്‍ തഹസില്‍ദാരുടെ മിന്നല്‍ പരിശോധന നടത്തി. സ്വകാര്യ ലാബുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് ഈടാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണോ പരിശോധന നടത്തുന്നത് , ആവശ്യമുള്ളത്ര സ്റ്റാഫിനെ വച്ചാണോ ഡാറ്റാ എന്‍ട്രി നടത്തുന്നത് ,പോസിറ്റീവ് നെഗറ്റീവ് ഡാറ്റ സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കിയിട്ടുളള പോര്‍ട്ടലില്‍ ചേര്‍ക്കുന്നുണ്ടോ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് തന്നെയാണോ ഈടാക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്താനാണ് തഹസില്‍ദാര്‍ പി.എസ് ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്.

പരിശോധനയില്‍ തിരൂരങ്ങാടി എച്ച്.ക്യൂ .ഡി .ടി ,പി.പ്രശാന്ത് , നിസാം അലി ,തിരൂരങ്ങാടി മുന്‍സിപാലിറ്റി ജെ.എച്ച്.ഐ,അന്‍വര്‍.കെ. എന്നിവരും പങ്കെടുത്തു.

സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കുന്നതായി പത്ര ദൃശ്യ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുള്ളതിനാല്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധനയെന്നും വരും ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്നും ഇന്‍സിഡണ്ട് കമാന്‍ഡര്‍ കൂടിയായ തഹസില്‍ദാര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top