ഖത്തര്‍ ലോകകപ്പിലെ ഉദ്ഘാടനമത്സരം വലയിലാക്കി ഇക്വഡോര്‍ നായകന്‍ വലന്‍ഷ്യ . ആതിഥേയരായ ഖത്തറിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തായിരുന്നു ഇക്വഡോറിന്റെ കടന്നു വരവ്.
കളിയുടെ തുടക്കം മുതല്‍ തന്നെ ആക്രമണത്തിലൂന്നിയുള്ള ബ്രസീല്‍ പരിശീലകന്‍ ടിറ്റോയുടെ തന്ത്രം അക്ഷരാര്‍ത്ഥത്തില്‍ നടപ്പില്‍ വരുത്തുകയായിരുന്നു ഇക്വഡോര്‍ . വലല്‍ഷ്യയും , ഗോണ്‍സാലോ പാറ്റയുടെയും നേതൃത്വത്തില്‍ മുന്നേറ്റ നിര കൊടുങ്കാറ്റായപ്പോള്‍ 17ാം മിനുറ്റില്‍ ഫലം കണ്ടു. ഖത്തര്‍ ഗോള്‍ കീപ്പര്‍ സഅദ് അല്‍ ഷീബ് നടത്തിയ കടുത്ത ട്‌ളാക്കിന് ഖത്തറിന് വലിയ വില നല്‍കേണ്ടി വന്നു. ഈ ലോകകപ്പിലെ ആദ്യ ഗോള്‍ ഒരു പെനാല്‍ട്ടിയില്‍ നിന്നും ഉടലെടുത്തു. കിക്കെടുത്ത വലന്‍ഷ്യ അതി മനോഹരമായി പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് പ്ലേസ് ചെയ്തപ്പോള്‍ അതു വരെ ആര്‍ത്തിരമ്പിയ ഖത്തര്‍ ഗ്യാലറികള്‍ നിശബ്ദമായി.
അര മണിക്കൂറിനുള്ളില്‍ വീണ്ടും ഇക്വഡോറിന്റെ മുന്നറ്റത്തിന് ഫലം കണ്ടു. ബോക്‌സിനുള്ളിലേക്കുള്ള പ്രസിയോദോവിന്റെ ക്രോസ് വല്‍ന്‍ഷിയ .ചാട്ടുളി പോലെ ഖത്തര്‍ വലയിലേക്ക് തല കൊണ്ട് തറപ്പിച്ചു.
5-3-2 എന്ന പൊസിഷനില്‍ പ്രതിരോധത്തില്‍ ഊന്നിയുള്ള ഖത്തറിന്റെ തന്ത്രം ഫലിച്ചില്ല എന്ന് തന്നെ പറയാം ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ലഭിച്ച ഒരു അവസരം മുതലാക്കാന്‍ ആതിഥേയര്‍ക്കായില്ല.
രണ്ടാം പകുതിയില്‍ കളി ഇടക്ക് പരുക്കനാകുന്നതും കണ്ടു. രണ്ടാം പകുതിയില്‍ ഖത്തറാകട്ടെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടിനായില്ല.
ഒരു കാര്യം ഉറപ്പ് വലന്‍ഷ്യയുടെ നേതൃത്വത്തിലുള്ള ഇക്വഡോര്‍ വരും ദിവസ ളില്‍ അദ്ഭുദങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളടീംതന്നെയാണ്.




