HIGHLIGHTS : Lifeguard rescues child who fell into waterfall
നിലമ്പൂര്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട നാല് വയസ്സുകാരനെ ടൂറിസം വകുപ്പിന്റെ ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി. അവധി ദിനത്തില്‍ വെള്ളച്ചാട്ടം കാണാനെത്തിയ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പമാണ് കുട്ടി എത്തിയത്.
ചെറിയ കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ തന്നെ ലൈഫ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടതിനാല്‍ ഉടനെ രക്ഷിക്കാനായി. ടൂറിസം വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡ് സുഹൈല്‍ മഠത്തില്‍ ആണ് രക്ഷകനായത്. കുട്ടിയുടെ കുടുംബവും മറ്റ് വിനോദ സഞ്ചാരികളും ലൈഫ് ഗാര്‍ഡുമാരെ അഭിനന്ദിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു