‘നമുക്കിരിക്കാം അമ്മമാരോടൊപ്പം’കടലുണ്ടി സ്‌നേഹാലയം സന്ദര്‍ശിച്ച് നവജീവന്‍ വായനശാല വനിതാവേദി അംഗങ്ങള്‍

പരപ്പനങ്ങാടി :’ചേര്‍ത്തു നിര്‍ത്തലിനു ഒരു കൈത്താങ്ങ്, നമുക്കിരിക്കാം അമ്മമാരോടൊപ്പം ‘എന്ന സന്ദേശവുമായി നവജീവന്‍ വായനശാല വനിതാവേദി അംഗങ്ങള്‍ കടലുണ്ടി സ്‌നേഹാലയം വൃദ്ധസദനം സന്ദര്‍ശിച്ചു.

വനിതാ വേദിയിലെ പത്തുപേരടങ്ങിയ സംഘമാണ് സ്‌നേഹാലയം സന്ദര്‍ശിച്ചത്. സ്‌നേഹാലയത്തിലെ അമ്മമാരോടൊപ്പം ആടിയും പാടിയും വിശേഷങ്ങള്‍ പങ്കുവെച്ചും ഏറെനേരം ചിലവഴിച്ചാണ് സംഘം തിരിച്ചുപോന്നത്.

വനിതാവേദി സെക്രട്ടറി ജംഷീന, വൈസ് പ്രസിഡന്റ് ശബ്രെസ്, വനിതാവേദി അംഗങ്ങളായ സുനിത, ശര്‍ബീന്‍, ഭാഗ്യലക്ഷ്മി,സീനത്ത്, രതിദേവി, റൈഹാനത്, ബിന്ദുമോള്‍, ദിവ്യ, എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top