Section

malabari-logo-mobile

താലൂക്ക് ആശുപത്രിയില്‍ ലൈബ്രറി: പ്രസ് ക്ലബ്ബ് പുസ്തകങ്ങള്‍ നല്‍കി

HIGHLIGHTS : Library at Taluk Hospital: Press Club provided books

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അധികൃതര്‍ ജനകീയമായി ഒരുക്കുന്ന ലൈബ്രറി പ്രവര്‍ത്തനം നടപ്പാക്കുന്നതിന് തിരൂരങ്ങാടിയിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടാഴ്മയും പങ്കാളികളായി. ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങള്‍ ശേഖരിച്ച തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രവര്‍ത്തകര്‍ പുസ്തകങ്ങള്‍ കൈമാറി.

താലൂക്ക് ആശുപത്രിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനകീയ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയെന്ന ലക്ഷ്യത്തോടെയാണ് തിരൂരങ്ങാടി പ്രസ് ക്ലബ്ബ് ലൈബ്രറി ഒരുക്കുന്നതിന് ശ്രമങ്ങള്‍ നടത്തിയത്. ആശുപത്രിയിലെ കിടപ്പുരോഗികള്‍, ഒ.പിയില്‍ എത്തുന്നവര്‍, രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ എത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് ഉപകരിക്കുന്ന തരത്തിലാണ് ലൈബ്രറി സജ്ജീകരിക്കുന്നത്.

sameeksha-malabarinews

ശേഖരിച്ച പുസ്തകങ്ങള്‍ തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് യു.എ. റസാഖ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് കൈമാറി. ചടങ്ങില്‍ ആശുപത്രി പി.ആര്‍.ഒ. സി.വി. അബ്ദുല്‍ മുനീര്‍, നഴ്സിങ് സൂപ്രണ്ട് സുമതി, കെ എം അബ്ദുല്‍ ഗഫൂര്‍, പ്രസ് ക്ലബ്ബ് ട്രഷറര്‍ ഷനീബ് മൂഴിക്കല്‍, രജസ്ഖാന്‍ മാളിയാട്ട്, കെ.എം. മുഹമ്മദ് യാസീന്‍, പി.പ്രകാശ്, സെയ്ത് മുഹമ്മദ് തങ്ങള്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!