താനൂരില്‍ നിയന്ത്രണം വിട്ട ഇന്‍സെലേറ്റര്‍ ലോറി കടലിലേക്ക് ഇറങ്ങി

താനൂര്‍ : നിയന്ത്രണം വിട്ട ഇന്‍സെലേറ്റര്‍ ലോറി കടലിലേക്ക് ഇറങ്ങി. താനൂര്‍ ഹാര്‍ബറില്‍ കടലില്‍ നിര്‍ത്തിയ ഫൈബര്‍ തോണിയിലേക്ക് ഇന്‍സെലേറ്റര്‍ ലോറിയില്‍ നിന്നും ഐസ് ഇറക്കാന്‍ ഹാര്‍ബറില്‍ എത്തിയപ്പോഴാണ് ബ്രേക്ക് നഷ്ട്ടപ്പെട്ട് ഇന്‍സെലേറ്റര്‍ കടലിലേക്കു ഇറങ്ങിയത്. ഐസ് ബ്ലോക്കുകളുമായി എത്തിയ ഇന്‍സെലേറ്റര്‍ ലോറിയാണ് ബ്രേക്ക് നഷ്ട്ടപ്പെട്ട് കടലിലേക്കു ഇറങ്ങിയത്. ഈ സമയം തോണിയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

പൊന്നാനിയില്‍ നിന്നും ഫിഷറിസ് വകുപ്പിന്റെ കോസ്റ്റല്‍ ബോട്ടു എത്തിയെങ്കിലും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. കളരിപ്പടിയില്‍ നിന്നും ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തി. താനൂര്‍ പോലീസും സ്ഥലത്തെത്തി.

പിന്നീട് രണ്ട് ക്രെയിന്‍ ഉപയോഗിച്ചാണ് ഇന്‍സെലേറ്റര്‍ കരക്ക് കയറ്റിയത്.

 

Share news
error: Content is protected !!
Scroll to Top