Section

malabari-logo-mobile

ഡോക്ടര്‍ സുല്‍ഫത്തിനെ ആദരിച്ചു

HIGHLIGHTS : Dr. Sulfat was honored

പൊന്നാനി തീരദേശത്തെ മത്സ്യ തൊഴിലാളി കുടുംബങ്ങളില്‍ നിന്നും സര്‍ക്കാര്‍ ചെലവില്‍ എം.ബി.ബി എസ് പഠനം പൂര്‍ത്തീകരിച്ച ആദ്യ ഡോക്ടറായ സുല്‍ഫത്തിനെ പി.നന്ദകുമാര്‍ എം.എല്‍.എയും പൊന്നാനി നഗരസഭയും ആദരിച്ചു.

മത്സ്യ തൊഴിലാളി കുടുംബത്തില്‍ പെട്ട സുല്‍ഫത്ത് ഏറെ പ്രതിസന്ധികളെ തരണം ചെയ്ത്താണ് എം.ബി.ബി.എസി ന് സീറ്റ് നേടിയത്. പഠനത്തിനായുള്ള ഫീസ് വലിയതുകയായിരുന്നു. മകളുടെ കഠിന പ്രയത്‌നവും ആഗ്രഹവും തിരിച്ചറിഞ്ഞ ഉമ്മയും ഉപ്പയും അന്നത്തെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ സമീപിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുമായും ആരോഗ്യവകുപ്പ് , ഫിഷറീസ് വകുപ്പ് മന്ത്രി മാരുമായുള്ള സ്പീക്കറുടെ അടിയന്തര ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ ഫലമായി പട്ടിക ജാതി – വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുട്ടികള്‍ക്ക് അതത് വകുപ്പുകള്‍ നല്‍കുന്ന പഠനാനുകൂല്യം മത്സ്യത്തൊഴിലാളി കുട്ടികള്‍ക്ക് ഫിഷറീസ് വകുപ്പുവഴി ലഭ്യമാക്കാമെന്ന തീരുമാനമുണ്ടായി. രണ്ടു ദിവസം കൊണ്ട് സര്‍ക്കാര്‍ ഉത്തരവുമിറങ്ങി.

sameeksha-malabarinews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വ.ഇ. സിന്ധു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ.പി.കെ. ഖലീമുദ്ധീന്‍ ,യു.കെ. അബൂബക്കര്‍ , കെ.എ റഹീം എന്നിവരും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.

പൊന്നാനിയിലെ വീട്ടിലെത്തിയാണ് നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ആദരം അറിയിച്ചത്. നഗരസഭയുടെ സ്‌നേഹോപഹാരങ്ങളും കൈമാറി. സ്ഥിരം സമിതി അധ്യക്ഷരായ എം.ആബിദ, ടി.മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍മാരായ ബാത്തിഷ, സീനത്ത്, ജംഷീന തുടങ്ങിയവര്‍ വീട്ടില്‍ അനുഗമിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!