പരപ്പനങ്ങാടി വ്യാപാരി വ്യവസായി സമിതിക്ക് പുതിയ ഭാരവാഹികള്‍

പരപ്പനങ്ങാടി : കേരള സംസ്ഥാന വ്യാപാരി വ്യവസായി പരപ്പനങ്ങാടി യൂണിറ്റ് സമിതിക്ക് പുതിയ ഭാരവാഹികള്‍. ഇന്ന് രാവിലെ 10.30 ന് അയ്യപ്പന്‍കാവില്‍ ഉള്ള ജികെ ഹാളില്‍ വച്ച് നടന്ന സമ്മേളനത്തില്‍ 21 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

അതില്‍ നിന്ന് പ്രസിഡന്റ് അഷ്‌റഫ് ശിഫാ കെ, സെക്രട്ടറി രഘുനാഥന്‍ എ വി, ട്രഷറര്‍ പുനത്തില്‍ അനില്‍കുമാര്‍ എന്നിവരെ ഐക്യകണ്‌ഠ്യേനെ തെരഞ്ഞെടുത്തു. സമ്മേളനം ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടില്‍ ഉദ്ഘാടനം ചെയ്തു.

പരപ്പനങ്ങാടി വ്യാപാരി വ്യവസായി ജില്ലാ ട്രഷറര്‍ സുനില്‍കുമാര്‍ പി, ഏരിയ സെക്രട്ടറി എന്‍ വി ഗോപാലകൃഷ്ണന്‍, ഏരിയ പ്രസിഡന്റ് ബാബുരാജ് ടി എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top