ശബരിമല തീര്‍ത്ഥാടകരുടെ ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നായ
കുറ്റിപ്പുറം മിനി പമ്പയില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കെ.ടി.ജലീല്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കാനും വിശ്രമിക്കാനും മല്ലൂര്‍ ക്ഷേത്രത്തിന് ഉള്ളില്‍ സൗകര്യം കണ്ടെത്തും. കടവില്‍ മണല്‍ ചാക്ക് ഒരുക്കിയും , സുരക്ഷ വേലി സ്ഥാപിച്ചും കുളിക്കാന്‍ സൗകര്യം ഒരുക്കുന്നതിനൊപ്പം വെളിച്ച സംവിധാനങ്ങളും ഒരുക്കും.
കുറ്റിപ്പുറം എടപ്പാള്‍ സംസ്ഥാന പാതയിലെ റോഡരിക് കയ്യേറിയുള്ള വഴിയോര കച്ചവടങ്ങള്‍ പൂര്‍ണമായും ഒഴിപ്പിച്ച് കുറ്റിക്കാടുകള്‍ വെട്ടിയൊതുക്കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കും.ഫയര്‍ ഫോഴ്‌സ്, പോലീസ് , ഡോക്ടര്‍ എന്നിവരുടെ സേവനം 24 മണിക്കുറും സ്ഥലത്ത് ലഭ്യമാക്കും.
കുറ്റിപ്പുറം ആഹാറില്‍ ചേര്‍ന്ന എ.ഡി.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍ ടി മുരളി, ഡി.ടി.പി .സി സെക്രട്ടറി വിപിന്‍ ചന്ദ്രന്‍ , ഡെപ്യൂട്ടി തഹസില്‍ദാര്‍ സുകേഷ് ടി , എന്‍ എച്ച് ഉദ്യോഗസ്ഥര്‍ , പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.




