Section

malabari-logo-mobile

മീസല്‍സ് രോഗബാധ; അവലോകന യോഗം ചേര്‍ന്നു

HIGHLIGHTS : Measles infection; A review meeting was held

ജില്ലയില്‍ കല്‍പകഞ്ചേരി പ്രദേശത്ത് കുട്ടികളില്‍ മീസല്‍സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വളവന്നൂര്‍ ബ്ലോക്കിലും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലും പ്രസിഡന്റുമാരുടെയും മെഡിക്കല്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ ദിവസവും അവലോകന യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തും. ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കും.

sameeksha-malabarinews

വായുവിലൂടെ പകരുന്ന ഈ രോഗം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം രണ്ട് ഡോസ് മീസല്‍സ് കുത്തിവെപ്പ് എടുക്കുക എന്നത് മാത്രമാണെന്നും കുത്തിവെപ്പ് എടുക്കാത്ത കുട്ടികളും മുതിര്‍ന്നവരും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കര്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!